മണ്ണഞ്ചേരി: കേന്ദ്ര സർക്കാരിന്റെ വൈദ്യുതി ബില്ലിലെ നിയമ ഭേദഗതി തൊഴിലാളികളോടും ഉപഭോക്താക്കളോടുമുള്ള ദ്രോഹമാണെന്ന് കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ (കെ.ഇ.ഡബ്ല്യു.എസ്.എ) മുഹമ്മ മേഖലാ സമ്മേളനം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് ആർ. രാജീവ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ജി. വേണുഗോപാൽ അദ്ധ്യക്ഷനായി. ജില്ലാ സമ്മേളനം നവംബർ 22ന് ചെങ്ങന്നൂരിൽ നടക്കും. സംസ്ഥാന ജനറൽ സെക്രട്ടറി എം. മുജീബ് റഹ്മാൻ മുഖ്യാഥിതിയായി. ജില്ലാ സെക്രട്ടറി ആർ. ജയൻ മുഖ്യ പ്രഭാഷണവും സംഘടനാ റിപ്പോർട്ടിംഗും നിർവഹിച്ചു.