award

ആലപ്പുഴ: വനിതാ ശിശുവികസന വകുപ്പിന്റെ ഉജ്വല ബാല്യം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, വിവര സാങ്കേതിക വിദ്യ, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യം, ക്രാഫ്ട് ശില്പ നിർമ്മാണം, ധീരതയോടെയുള്ള പ്രവർത്തനം എന്നീ മേഖലകളിൽ അസാധാരണ കഴിവുള്ള കുട്ടികളെയാണ് പരിഗണിക്കുന്നത്. ആറിനും 18നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 2020 ജനുവരി ഒന്നു മുതൽ 2020 ഡിസംബർ 31 വരെയുള്ള കാലയളവിലെ പ്രവർത്തനം അടിസ്ഥാനമാക്കിയാണ് പുരസ്‌കാരം നൽകുക. അപേക്ഷാ ഫാറവും വിശദവിവരങ്ങളും ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ലത്തീൻ പള്ളി കോംപ്ലക്‌സ്, കോൺവെന്റ് സ്‌ക്വയർ, ആലപ്പുഴ- 688001 എന്ന വിലാസത്തിൽ ലഭിക്കും. 30 വരെ അപേക്ഷ സ്വീകരിക്കും. ഫോൺ: 0477-2241644.