തുറവൂർ: എസ്.എൻ.ഡി.പി യോഗം കോടംതുരുത്ത് 685-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ ചികിത്സയിൽ കഴിയുന്ന ശാഖാംഗമായ വിഷ്ണുഭവനത്തിൽ വിഷ്ണു പവിത്രന് സാമ്പത്തിക സഹായം നൽകി. ശാഖാ പ്രസിഡന്റ് പി. ജയകുമാർ തുക കൈമാറി. സെക്രട്ടറി കെ.എൻ. പൊന്നപ്പൻ, ബിജു മൂലയിൽ, ഗോപിനാഥ്, ഗീത ബാബു, സുശീല മോഹൻ, കുടുംബ യൂണിറ്റ് കൺവീനർ ശാരി സിബി തുടങ്ങിയവർ പങ്കെടുത്തു.