മാവേലിക്കര: നഗരസഭയിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. കുരുവിക്കാട് യു.പി സ്കൂളിലും മാവേലിക്കര ബി.എച്ച് ഹൈസ്കൂളിലുമാണ് ക്യാമ്പ് ആരംഭിച്ചത്. മാവേലിക്കര മുൻസിപ്പൽ ചെയർമാൻ ശ്രീദേവി ശ്രീകുമാർ, വൈസ് ചെയർപേഴ്സൺ ലളിത രവീന്ദ്രനാഥ്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനി വർഗീസ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജീവ് പ്രായിക്കര, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാന്തി അജയൻ, കൗൺസിലർമാരായ കെ.ഗോപൻ, മനസ് രാജപ്പൻ, ജയശ്രീ അജയകുമാർ തുടങ്ങിയവർ ക്യാമ്പ് സന്ദർശിച്ച് നിർദ്ദേശങ്ങൾ നൽകി.