krail
കെ - റയിൽസിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ നേതൃത്വത്തിൽ നൂറനാട്ട് നടന്ന രാപ്പകൽ സമരത്തിന്റെ സമാപന സമ്മേളനം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ചാരുംമൂട്: പരിസ്ഥിതി ലോല പ്രദേശമായ കേരളത്തിന് ഒട്ടും അനുയോജ്യമല്ലാത്ത പദ്ധതിക്കാണ് കെ.റയിൽ സിൽവർ ലൈൻ പദ്ധതിയിലൂടെ ഇടത് സർക്കാർ തുനിയുന്നതെന്ന് സി.ആർ. മഹേഷ് എം.എൽ.എ പറഞ്ഞു. കെ.റെയിൽ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എം.പി യുടെ നേതൃത്വത്തിൽ നൂറനാട്ട് നടന്ന 48 മണിക്കൂർ രാപ്പകൽ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പദ്ധതി ഉപേക്ഷിക്കും വരെ സംസ്ഥാന തല പ്രക്ഷോഭത്തിന് രൂപം കൊടുക്കുമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റു കൂടിയായ കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. കോൺഗ്രസ് നൂറനാട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ജി.ഹരി പ്രകാശ് അദ്ധ്യക്ഷത വഹിച്ചു.

ഡി.സി.സി പ്രസിഡന്റ് ബി.ബാബുപ്രസാദ്, കൊല്ലം ഡി.സി.സി ജനറൽ സെക്രട്ടറി ഷേക് പരീത്, പത്തനംതിട്ട ഡി.സി.സി വൈസ് പ്രസിഡന്റ് എം.ഷംസുദീൻ,

കെ.പി.ശ്രീകുമാർ, കെ.ആർ.മുരളീധരൻ, ശിവശങ്കരപിള്ള,വേണു കാവേരി, കറ്റാനം ഷാജി, ബി.രാജലക്ഷ്മി,മനോജ് സി.ശേഖർ, എം.ആർ.രാമചന്ദ്രൻ, ശിവപ്രസാദ് തുടങ്ങിയവർ സംസാരിച്ചു.