arogya
ശ്രീനാരായണ എമർജൻസി റെസ്പോൺസ് ടീമിന്റെ സഹായത്തോടെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ തലവടി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിക്കുന്നു

കുട്ടനാട്: എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയൻ യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ ദുരന്തനിവാരണത്തിനായി രൂപീകരിച്ച ശ്രീനാരായണ എമർജൻസി റെസ്പോൺസ് ടീമിന്റെ സഹായത്തോടെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ തലവടി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. തുടർന്ന് കൊവിഡ് വാക്സിൻ അടക്കമുള്ള മരുന്നുകളും സാമഗ്രികളും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. യൂണിയൻ യൂത്ത്മൂവ്മെന്റ് ചെയർമാൻ സനൽ കുമാർ, യൂത്ത്മൂവ്മെന്റ് കൺവീനർ വികാസ് ദേവൻ, യൂത്ത്മൂവ്മെന്റ് കേന്ദ്രസമിതി അംഗം പിയുഷ്.പി. പ്രസന്നൻ, യൂണിയൻ കമ്മിറ്റിയംഗം ശരത്ത്, തലവടി ശാഖാംഗം ഉമേഷ്‌ തുടങ്ങിയവർ നേതൃത്വം നൽകി.