saji

മാന്നാർ: കുട്ടമ്പേരൂർ 611-ാംനമ്പർ സർവീസ് സഹകരണ ബാങ്ക് ആധുനിക സൗകര്യങ്ങളോടെ പുതുക്കിപ്പണിത കെട്ടിട സമുച്ചയം മന്ത്രി സജി ചെറിയാൻ നാടിന് സമർപ്പിച്ചു. നാഷണൽ കോ ഓപ്പറേറ്റീവ് ഡെവലപ്പ്മെന്റ് കോർപ്പറേഷന്റെ ധനസഹായത്തോടെയായിരുന്നു നവീകരണം. ഇതോടെ ചെങ്ങന്നൂർ താലൂക്കിലെ ഏക ക്ലാസ് വൺ ബാങ്കായി മാറി കുട്ടമ്പേരൂർ സർവീസ് സഹകരണ ബാങ്ക്.
നിലവിലെ സ്ട്രോംഗ് റൂമിന് പുറമെ പുതിയൊരു സ്ട്രോംഗ് റൂമും പൊതുജനങ്ങൾക്കായി വാഹന പാർക്കിംഗ് സൗകര്യവും 1,200 സ്ക്വയർഫീറ്റിൽ ഓഡിറ്റോറിയവും ഉൾപ്പെടുന്നതാണ് പുതിയ കെട്ടിടം. ആധുനിക സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

കുന്നത്തൂർ ദേവസ്വം ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. രത്നകുമാരി അദ്ധ്യക്ഷയായി.
സഹകരണ വകുപ്പ് ജോ. രജിസ്ട്രാർ എസ്. ജോസി, എ.ആർ സ്മാരക സമിതി ചെയർമാൻ പ്രൊഫ. പി.ഡി. ശശിധരൻ, ചെങ്ങന്നൂർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വ.എം. ശശികുമാർ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വത്സല മോഹൻ, ബ്ലോക്ക് പഞ്ചായത്തംഗം ബി.കെ. പ്രസാദ്, ബാങ്ക് പ്രസിഡന്റ് കെ. മോഹനൻ പിള്ള, സെക്രട്ടറി വി.ആർ. സജികുമാർ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വി.ആർ. ശിവപ്രസാദ്, അനീഷ് മണ്ണാരേത്ത്, ശാലിനി രഘുനാഥ്, അജിത്ത് പഴവൂർ, ഉണ്ണിക്കൃഷ്ണൻ, ഭരണസമിതി അംഗം കെ.പി.രാജേന്ദ്ര പ്രസാദ്, ശെൽവ രാജ്, ഹരി കുട്ടമ്പേരൂർ എന്നിവർ സംസാരിച്ചു.