മാവേലിക്കര: വൈ.എം.സി.എ പ്രവർത്തനോദ്ഘാടനം റീജിയൻ ചെയർമാൻ ജോസ് ജി. ഉമ്മൻ നിർവഹിച്ചു. വൈ.എം.സി.എ പ്രസിഡന്റ് ജോൺ ഐപ്പ് അദ്ധ്യക്ഷനായി. ചികിത്സാ സഹായ വിതരണം നഗരസഭ ഉപാദ്ധ്യക്ഷ ലളിത രവീന്ദ്രനാഥ്‌ നിർവഹിച്ചു. സി.എസ്.ഐ ക്രൈസ്റ്റ് ചർച്ച് വികാരി സാം ടി.മാത്യു, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.രാജേഷ്, വൈ.എം.സി.എ സെക്രട്ടറി ഫാ.ഗീവർഗീസ് പൊന്നോല, വൈസ് പ്രസിഡന്റ് ഡോ.പ്രദീപ് ജോൺ ജോർജ്, ചെങ്ങന്നൂർ സബ് റീജിയൻ ട്രെയിനിംഗ് ആൻഡ് ഡെവലപ്മെന്റ് കൺവീനർ സി.ഐ.സജു കല്ലറയ്ക്കൽ, ട്രഷറർ ടി.കെ.രാജീവ് എന്നിവർ സംസാരിച്ചു.