ചേർത്തല : ഡി.വൈ.എഫ്.ഐ ചേർത്തല ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സാന്ത്വനത്തിനൊരു കൈത്താങ്ങ് തുടർ പദ്ധതിയുടെ ഉദ്ഘാടനവും സാന്ത്വനം ഭാരവാഹികളെ ആദരിക്കലും സംഘടിപ്പിച്ചു.
ഓരോമാസവും മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ സാന്ത്വനത്തിന്റെ ജനകീയ അടുക്കളയിലേക്ക് വിഭവങ്ങൾ സമാഹരിച്ച് നൽകുന്ന തുടർ പദ്ധതിയാണ് സാന്ത്വനതിനൊരു കൈത്താങ്ങ് പദ്ധതി. സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ് സാന്ത്വനം ചെയർമാൻ കെ. രാജപ്പൻനായർക്ക് വിഭവങ്ങൾ കൈമാറി ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് സാന്ത്വനം ഭാരവാഹികളെ സംസ്ഥാന പ്രസിഡന്റ് ആദരിച്ചു.ബ്ലോക്ക് പ്രസിഡന്റ് ജി. ധനേഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി അഡ്വ. ദിനൂപ് വേണു സ്വാഗതം പറഞ്ഞു. സാന്ത്വനം ചെയർമാൻ കെ. രാജപ്പൻനായർ, സെക്രട്ടറി പി. എം.പ്രവീൺ,ട്രഷറർ പി. ഷാജിമോഹൻ, കെ. പി.പ്രതാപൻ,കെ. പി.രാധാകൃഷ്ണൻ, എസ്.ആർ.ഇന്ദ്രൻ എന്നിവരെ ആദരിച്ചു. വിജി രതീഷ്, ധന്യജയദേവൻ, എസ്. സുമേഷ്, എസ്. സുധീഷ്, അനുപ്രിയ ദിനൂപ്, സൽമ സുനിൽ, എം. എൽ. ഉണ്ണി,വിമൽ മോഹൻ,വൈഭവ് ചാക്കോ അതുൽ രാധാകൃഷ്ണൻ. ടി.സുമേഷ് എന്നിവർ സംസാരിച്ചു. ദിവസം തോറും 350 ഓളം വരുന്ന കിടപ്പ് രോഗികൾക്ക് മുടങ്ങാതെ ഭക്ഷണം സൗജന്യമായി എത്തിച്ചുനൽകുകയും അവർക്ക് ആവശ്യമായ പരിചരണം നൽകുകയും ചെയ്യുന്ന പ്രസ്ഥാനമാണ് സാന്ത്വനം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി.