മാവേലിക്കര: കൊയ്പ്പള്ളി കാരാൺമ കേന്ദ്രീകരിച്ച് ആരംഭിച്ച സുയോഗ് പതഞ്ജലി യോഗാശ്രമം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. പതഞ്ജലിയുടെ പ്രതിമ അനാച്ഛാദനവും മന്ത്രി നിർവഹിച്ചു. എം എസ് അരുൺകുമാർ എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി മുഖ്യാതിഥിയായി. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ദാസ്, ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സുധാകരക്കുറുപ്പ്, മാവേലിക്കര കാർഡ് പ്രസിഡന്റ് ജി.ഹരിശങ്കർ, യോഗാചാര്യൻ ദീപക്, ജില്ലാ പഞ്ചായത്തംഗം ആതിര, വാസുദേവൻ, സുമ കൃഷ്ണൻ, സുമ അജയൻ, അഡ്വ.കെ.ബി പ്രേംദീപ്, ഉഷ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. യോഗാചാര്യൻ എം.രാമചന്ദ്രക്കുറുപ്പ് സ്വാഗതം പറഞ്ഞു. അഭയം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ അംഗത്വം രാമചന്ദ്രക്കുറുപ്പ് മന്ത്രിയിൽ നിന്നും സ്വീകരിച്ചു.