ചേർത്തല: രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ ആഭിമുഖത്തിൽ നടത്തിയ വിജയദശമി ആഘോഷ പരിപാടികൾ ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എസ്. ജ്യോതിസ് ഉദ്‌ഘാടനം ചെയ്തു. മുട്ടത്തിപ്പറമ്പ് മാർക്കറ്റിൽ നിന്ന് ആരംഭിച്ച പഥസഞ്ചലനത്തേടെയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് വാരണശേരി ക്ഷേത്ര ഹാളിൽ വിവിധ പരിപാടികളോടെ സമാപിച്ചു.