ചേർത്തല: താരാട്ട് പാട്ടിന്റെ ഉപജ്ഞാതാവ് ഇരയിമ്മൻ തമ്പിയുടെ 239-ാം ജന്മവാർഷികം ആചരിച്ചു. വാരനാട് നടുവിലേകോവിലകം സ്മാരക സമിതിയുടെ നേതൃത്വത്തിലാണ് പുഷ്പാർച്ചനയും ജന്മവാർഷിക സമ്മേളനവും സംഘടിപ്പിച്ചത്. വാരനാട് നടുവിലേകോവിലകത്ത് നടന്ന സമ്മേളനം തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജു സുരേഷ് ഉദ്ഘാടനം ചെയ്തു. എൻ. സദാനന്ദൻ അദ്ധ്യക്ഷനായി. പ്രൊഫ. തോമസ്.വി പുളിക്കൻ, ജില്ലാപഞ്ചായത്ത് അംഗം പി.എസ്. ഷാജി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ.ജി. പണിക്കർ, കായംകുളം കൃഷ്ണപുരം കൊട്ടാരം ടെക്‌നിക്കൽ അസിസ്റ്റന്റ് കെ. ഹരികുമാർ, വാർഡ് മെമ്പർ രജിമോൾ, ശ്രീഹരി വാരനാട്, ജയേഷ് വാരനാട്, ശ്രീനാഥ് മരുത്തോർവട്ടം എന്നിവർ സംസാരിച്ചു.