കുട്ടനാട്: എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയൻ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. യൂണിയൻ കൺവീനർ സന്തോഷ് ശാന്തിയാണ് കോ ഓഡിനേറ്റർ. ഓരോ പഞ്ചായത്തിനും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങൾക്ക് ചുമതല നൽകി. വൈസ് ചെയർമാൻ എം.ഡി. ഓമനക്കുട്ടൻ (നീലമ്പേരൂർ ), പി.ബി. ദിലീപ് (കാവാലം), ടി.എസ്. പ്രദീപ് കുമാർ (പുളിങ്കുന്ന്), എം.പി. പ്രമോദ് (രാമങ്കരി), അഡ്വ. എസ്. അജയകുമാർ (വെളിയനാട്), കെ.കെ. പൊന്നപ്പൻ (നെടുമുടി), എ.കെ. ഗോപിദാസ് (കൈനകരി), യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് കെ.പി. സുബീഷ് (ചമ്പക്കുളം) എന്നിവരെയും യൂത്ത് മൂവ്മെന്റ് വനിതാസംഘം യൂണിയൻ ഭാരവാഹികളും മേഖലാ ഭാരവാഹികളും ചേർന്ന് പഞ്ചായത്തുകളിലെ ഹെൽപ്പ് ഡസ്കിനും നേതൃത്വം നൽകും. യോഗത്തിൽ എം.ഡി. ഓമനക്കുട്ടൻ അദ്ധ്യക്ഷനായി. സന്തോഷ് ശാന്തി, ടി.എസ്. പ്രദീപ് കുമാർ, പോഷക സംഘടനാ ഭാരവാഹികളായ കെ.പി. സുബീഷ്, ടി.എസ്. ഷിനുമോൻ, പി.ആർ. രതീഷ്, ഗോകുൽദാസ്, സജിനി മോഹൻ എന്നിവർ സംസാരിച്ചു.