മാവേലിക്കര: പ്രളയകെടുതി നേരിടുന്ന പ്രദേശങ്ങളിലെ 25 കുടുംബങ്ങൾക്ക് നൽകാനായി റെഡ്‌ക്രോസിന്റെ മസ്ക്, പേസ്റ്റ്, ബ്രഷ്, സോപ്പ് തുടങ്ങിയ സാധനങ്ങൾ അടങ്ങിയ ഹൈജീനിക്ക് കിറ്റ് നഗരസഭയ്ക്ക് കൈമാറി.

ചെയർമാൻ റോണി ടി.ഡാനിയേലിൽ നിന്നും നഗരസഭ ചെയർമാൻ കെ.വി.ശ്രീകുമാർ ഏറ്റുവാങ്ങി. നഗരസഭ വൈസ് ചെയർമാൻ ലളിത രവീന്ദ്രനാഥ് അദ്ധ്യക്ഷയായി. വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ അനി വർഗീസ്, ക്ഷേമകാര്യ സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാന്തി അജയൻ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സജീവ് പ്രായിക്കര, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉമയമ്മ വിജയകുമാർ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എസ്.രാജേഷ്, കൗൺസിലർ മനസ് രാജൻ, റെഡ് ക്രോസ് ഭാരവാഹികളായ ജോസഫ് ജോൺ, പി.എ.ഫിലിപ്പ്, സി.ഐ.മാത്യു, അലക്സ് ആറ്റുമാലിൽ എന്നിവർ സംസാരിച്ചു.