ആലപ്പുഴ: നഗരത്തിന്റെ കിഴക്കൻ ഭാഗത്ത് വെള്ളം കയറിയ വീടുകളിൽ നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണ സാമഗ്രികൾ വിതരണം ചെയ്തു. എലിപ്പനി പ്രതിരോധത്തിനുള്ള ഡോക്‌സിസൈക്ലിൻ, ബ്ലീച്ചിംഗ് പൗഡർ, ക്ലോറിൻ ഗുളികകൾ, ശുചീകരണ ലായനികൾ എന്നിവ നൽകി.

നഗരസഭ അദ്ധ്യക്ഷ സൗമ്യരാജ്, വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ,ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബീന രമേശ്, ഹെൽത്ത് ഓഫീസർ വർഗീസ് കെ.പി, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എന്നിവരടങ്ങുന്ന സംഘം വിവിധ വാർഡുകൾ സന്ദർശിച്ചാണ് പ്രതിരോധ സാമഗ്രികൾ നൽകിയത്.