photo

ചേർത്തല: സർക്കാർ ആവിഷ്‌കരിച്ച് നടപ്പാക്കിയ ഒരു നെല്ലും ഒരു മീനും പദ്ധതി സമഗ്ര കൃഷിയായി കണ്ട് കർഷകർക്ക് ആശ്വാസമാകുന്ന രീതിയിൽ പ്രാവർത്തികമാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ഡി.ജെ.എസിന്റെ കർഷക സംഘടനയായ കർഷക ധർമ്മ സേന പ്രക്ഷോഭത്തിനൊരുങ്ങുന്നു. സമര പരിപാടികളുടെ ആദ്യപടിയായി 26 ന് വൈകിട്ട് 5 ന് അരൂർ മണ്ഡലം കമ്മി​റ്റിയുടെ ആഭിമുഖ്യത്തിൽ പള്ളിത്തോട്ടിൽ കർഷക ധർണ നടത്തും. സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും.

അരൂർ മണ്ഡലം സമര പ്രഖ്യാപന കൺവെൻഷൻ ബി.ഡി. ജെ എസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എസ്. ജ്യോതിസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി. അനിയപ്പൻ സമര പ്രഖ്യാപനം നടത്തി.മണ്ഡലം പ്രസിഡന്റ് ബിജു പി. മൂലയിൽ അദ്ധ്യക്ഷത വഹിച്ചു. ജീല്ലാ സെക്രട്ടറി കെ.എൻ. ദിലീപ് കുമാർ , മണ്ഡലം സെക്രട്ടറി കെ.എം.മണിലാൽ,കെ.എം. പൊന്നപ്പൻ എന്നിവർ സംസാരിച്ചു.