tv-r

തുറവൂർ: കോടംതുരുത്ത് പഞ്ചായത്തിലെ ചങ്ങരം പാടശേഖരത്തിൽ കുട്ടനാട്ടുകാരായ രണ്ട് യുവകർഷകർ ചേർന്ന് നടത്തിയ പൊക്കാളി നെൽകൃഷിയിൽ നൂറ് മേനി വിളവ്. ഏറെ വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം, മാമ്പുഴക്കരി സ്വദേശി ജിനോയും ചേന്നങ്കരി സ്വദേശി ജോബിയും ചേർന്നാണ് ചങ്ങരം 60 ഏക്കർ പാടശേഖരത്തിൽ നൂറു മേനി വിളയിച്ചത്.ചെട്ടിവിരിപ്പ് വിത്തിനമാണ് കൃഷി ചെയ്തത്. ദലീമ ജോജോ എം.എൽ.എ. വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കോടംതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ് ഇല്ലിക്കൽ , ജില്ലാ പഞ്ചായത്ത് അംഗം സജിമോൾ ഫ്രാൻസിസ് , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. ജീവൻ , ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ. സജി, വാർഡ് അംഗം ശ്രീരഞ്ജിനി ,കുത്തിയതോട് കൃഷി അസി. ഡയറക്ടർ റെയ്ച്ചൽ സോഫിയ അലക്സാണ്ടർ, കൃഷി ഓഫീസർ ബി.ഇന്ദു,കൃഷി അസിസ്റ്റന്റ് രഞ്ജിത്ത് , പാടശേഖര സമിതി സെക്രട്ടറി പി.എസ്.ഉദയൻ ചേരുങ്കൽ തുടങ്ങിയവർ പങ്കെടുത്തു.