മാവേലിക്കര: ചെട്ടികുളങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിയുക്ത ശബരിമല മേൽശാന്തി നീലമന ഇല്ലം പരമേശ്വരൻ നമ്പൂതിരിയെ അദ്ദേഹത്തിന്റെ വസതിയിൽ എത്തി ആദരിച്ചു. ചെട്ടികുളങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അനീഷ് കരിപ്പുഴ അദ്ദേഹത്തെ പൊന്നാട അണിയിച്ചു. ഡി.സി.സി മെമ്പർ പി.സോമശേഖരൻ, ഡി.സി.സി ജനറൽ സെക്രട്ടറി ഗീത ഗോപാലകൃഷ്ണൻ, മഹിളാ കോൺഗ്രസ് ചെട്ടികുളങ്ങര മണ്ഡലം പ്രസിഡന്റ് ശ്രീലത മനായിൽ, ബ്ലോക്ക് ജനറൽ സെക്രട്ടറി മണികണ്ഠൻ പിള്ള പൈറ്റേത്ത്, മണ്ഡലം ഭാരവാഹികളായ ശിവദാസൻ നായർ, ശശിധരൻ കളത്തിൽ, വേണുഗോപാൽ കൊല്ലകയിൽ, സോമരാജൻ വാലിൽ, വേലായുധൻ പിള്ള, തോമസ് വർഗീസ് എന്നിവർ പങ്കെടുത്തു.