മാവേലിക്കര: വെള്ളപ്പൊക്കത്തിന്റെ പേരിൽ കുട്ടനാട്ടിലെ ജനങ്ങളുടെ മേൽ ഭരണകൂട ഭീകരത അടിച്ചേൽപ്പിക്കാനുള്ള മന്ത്രിമാരുടെയും ഉദ്യോഗസ്ഥന്മാരുടെയും ശ്രമം അപലപനീയമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. അനാവശ്യമായി നാട്ടുകാരെ പൊലീസിനെയും ഉദ്യോഗസ്ഥരെയും ഉപയോഗിച്ച് ഭീഷണിപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. നദികളുടേയും തോടുകളുടേയും കരകളിൽ താമസിക്കുന്ന പ്രദേശ വാസികളെ മാറ്റി പാർപ്പിക്കുന്നതിന് പകരം സുരക്ഷിതമായി വീടുകളിൽ കഴിയുന്നവരെ ഉൾപ്പടെ മാറ്റിപ്പാർപ്പിക്കാനുള്ള പിടിവാശി കുട്ടനാട്ടിലെ ജനങ്ങളെ പിരിമുറുക്കത്തിലാക്കിയിരിക്കുകയാണെന്ന് എം.പി പറഞ്ഞു.