ആലപ്പുഴ: തോട്ടപ്പള്ളി സ്പിൽവേയിൽ മാലിന്യവും പായലും അടിഞ്ഞുകൂടി നീരൊഴുക്ക് തടസപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ രാപ്പകൽ ജാഗ്രത ഏർപ്പെടുത്തി. ഷട്ടറുകളിൽ തടഞ്ഞുനിന്നിരുന്ന മാലിന്യങ്ങൾ ഹിറ്റാച്ചി ഉപയോഗിച്ച് മാറ്റുന്ന ജോലികൾ ആരംഭിച്ചു. ഷട്ടറുകളുടെ കേടുപാടുകളും പരിഹരിച്ചു. മാലിന്യനീക്കം തുടരുന്നതിനാൽ ഇന്നലെ രാത്രി സ്പിൽവേയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
പെരുമാങ്കര, പാണ്ടി, മുടിക്കുഴി പാലങ്ങളുടെ ചുവട്ടിൽ അടിഞ്ഞ മാലിന്യം നീക്കം ചെയ്തു. ഇതോടെ ഈ മേഖലകളിൽ നീരൊഴുക്ക് സുഗമമമായിട്ടുണ്ട്.