ചേർത്തല: മന്ത്രി എ.കെ. ശശീന്ദ്രൻ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കണിച്ചുകുളങ്ങരയിലെ വസതിയിലെത്തി സന്ദർശിച്ചു. ഇന്നലെ വൈകിട്ട് 7.30 ഓടെ എത്തിയ മന്ത്രി അരമണിക്കൂറിലധികം ചെലവഴിച്ച ശേഷമാണ് മടങ്ങിയത്. മന്ത്രിയായതിന് ശേഷം ആദ്യമായാണ് സന്ദർശനം നടത്തിയത്. സൗഹൃദ സന്ദർശനമായിരുന്നെന്ന് വെള്ളാപ്പള്ളി പറഞ്ഞു.