rank

ചാരുംമൂട്: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.എ.എസ് പരീക്ഷയിൽ ആറാം റാങ്ക് നേടിയ താമരക്കുളം കണ്ണനാകുഴി സ്വദേശിയും വെറ്ററിനറി സർജനുമായ ഡോ. ചിത്ര.പി. അരുണിമയെ അനുമോദിച്ചു. താമരക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണു ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പി.എം. ഷെരീഫ് അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി ടി. പാപ്പച്ചൻ മുഖ്യപ്രഭാഷണം നടത്തി. സംഘടന സെക്രട്ടറി എൻ. ചന്ദ്രശേഖരൻ, പഞ്ചായത്തംഗം ടി. മന്മഥൻ, എസ്. രാജൻ, എൻ. ബാലകൃഷ്ണപിള്ള, കെ.എൻ. അശോക് കുമാർ, പി.എം. ഷാജഹാൻ, ഹനീഫ്, പങ്കജാക്ഷൻ, വിജയമ്മ, ഹരികുമാർ തുടങ്ങിയവർ സംസാരിച്ചു.