s

ജില്ലയിൽ 27 കോടിയുടെ കൃഷി നാശം

ആലപ്പുഴ: കിഴക്കൻ വെള്ളത്തിന്റെ ഭീതിയിൽ നിന്ന് കുട്ടനാട് കരകയറുന്നു. ഇന്നലെ കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിൽ ജലനിരപ്പ് താഴ്ന്നു. ശക്തമായ മഴയിൽ ജില്ലയിൽ 20 ദിവസത്തിനുള്ളിൽ 27 കോടി രൂപയുടെ കൃഷി നാശമാണുണ്ടായത്. ഇതുവരെ 26 പാടശേഖരങ്ങളിൽ മട വീഴ്ചയുണ്ടായി. ഇന്നലെ ചെറുതനയിൽ മടവീഴ്ചയിൽ 160 ഹെക്ടർ കൃഷി നശിച്ചു. ചെങ്ങന്നൂരിൽ മാത്രം 11 കോടി രൂപയുടെ കൃഷി നാശമുണ്ടായി.

കേരളത്തിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് തുടരുമെന്ന് കേന്ദ്ര ജല കമ്മിഷൻ അറിയിച്ചതോടെ ജില്ലയിലും ജാഗ്രത തുടരുകയാണ്.

കുട്ടനാട്ടിലെ ജലനിരപ്പ് നേരിയ രീതിയിൽ താഴ്‌ന്നെങ്കിലും മട വീഴ്ച മൂലം വീടുകളിൽ കയറിയ വെള്ളം ഇറങ്ങിയില്ല. ജില്ലയിൽ ഇന്നലെ രാവിലെ മുതൽ തെളിഞ്ഞ അന്തരീക്ഷമാണെങ്കിലും വൈകിട്ടോടെ പല സ്ഥലങ്ങളിലും മഴ പെയ്‌തു. അമ്പലപ്പുഴ -തിരുവല്ല സംസ്ഥാന പാതയിൽ ജലനിരപ്പ് കുറഞ്ഞതിനാൽ നിറുത്തി വച്ചിരുന്ന സർവീസുകൾകെ.എസ്.ആർ.ടി.സി ഇന്നലെ പുനരാരംഭിച്ചു. അപ്പർകുട്ടനാട്ടിൽ നദീ തീരങ്ങളോട് ചേർന്ന വീയപുരം, തലവടി പ്രദേശങ്ങളിൽ മാത്രമാണ് വെള്ളക്കെട്ട് തുടരുന്നത്.

പള്ളാത്തുരുത്തതി, നെടുമുടി, കാവാലം, നീരേറ്റുപുറം, കിടങ്ങറ എന്നിവിടങ്ങളിൽ ജലനിരപ്പ് അപകടനിലലയ്ക്ക് മുകളിലാണ്.

ദുരിതാശ്വാസ ക്യാമ്പുകൾ

 ആകെ ക്യാമ്പുകൾ: 125

 കുടുംബങ്ങൾ: 3404

 ആളുകൾ: 11219

ജില്ലയിലെ കൃഷി നാശം ( ഈ മാസം 1 മുതൽ -20 വരെ)

ആകെ നഷ്ടം ................................................₹27 കോടി

വിള പ്രദേശം ................................................ 2769.37 ഹെക്ടർ

കൃഷി നാശം സംഭവിച്ച കർഷകർ................14033

കൃഷിനാശം ഇങ്ങനെ

(നഷ്ടക്കണക്ക് ലക്ഷത്തിൽ)

ആലപ്പുഴ

വിള പ്രദേശം ................................................3.85 ഹെക്ടർ

കൃഷി നാശം സംഭവിച്ച കർഷകർ................155

നാശനഷ്ടം .........................₹ 9.20

അമ്പലപ്പുഴ

വിള പ്രദേശം ................................................ 208.60 ഹെക്ടർ

കൃഷി നാശം സംഭവിച്ച കർഷകർ................316

നാശനഷ്ടം .........................₹ 338.40

ചമ്പക്കുളം

വിള പ്രദേശം ................................................ 48.20ഹെക്ടർ

കൃഷി നാശം സംഭവിച്ച കർഷകർ................985

നാശനഷ്ടം........................₹ 117.87

ചാരുമൂട്

വിള പ്രദേശം ................................................ 534.99 ഹെക്ടർ

കൃഷി നാശം സംഭവിച്ച കർഷകർ................1726

നാശനഷ്ടം.......................₹184.59

ചെങ്ങന്നൂർ

വിള പ്രദേശം ................................................ 448.99 ഹെക്ടർ

കൃഷി നാശം സംഭവിച്ച കർഷകർ................3719

നാശനഷ്ടം .......................₹ 1148.34

ചേർത്തല

വിള പ്രദേശം ................................................ 66.78 ഹെക്ടർ

കൃഷി നാശം സംഭവിച്ച കർഷകർ................908

നാശനഷ്ടം....................₹ 39.54

ഹരിപ്പാട്

വിള പ്രദേശം ................................................ 730.38ഹെക്ടർ

കൃഷി നാശം സംഭവിച്ച കർഷകർ................1915

നാശനഷ്ടം..................₹ 333.12

കായംകുളം

വിള പ്രദേശം ................................................ 607.60ഹെക്ടർ

കൃഷി നാശം സംഭവിച്ച കർഷകർ................2932

നാശനഷ്ടം......................₹ 175.36

മാവേലിക്കര

വിള പ്രദേശം ................................................ 85.08 ഹെക്ടർ

കൃഷി നാശം സംഭവിച്ച കർഷകർ................1224

നാശനഷ്ടം........................₹ 293.77

പാണാവള്ളി

വിള പ്രദേശം ................................................ 10.40 ഹെക്ടർ

കൃഷി നാശം സംഭവിച്ച കർഷകർ................8

നാശനഷ്ടം.......................₹ 15.60

രാമങ്കരി

വിള പ്രദേശം ................................................ 24.50 ഹെക്ടർ

കൃഷി നാശം സംഭവിച്ച കർഷകർ................145

നാശനഷ്ടം.......................₹ 46.26