ആലപ്പുഴ : ബി.ഡി.എം.എസ് പട്ടണക്കാട് പഞ്ചായത്ത് കമ്മിറ്റി രൂപീകരണ യോഗം ചേർത്തല മണ്ഡലം പ്രസിഡന്റ് തുളസീഭായി വിശ്വവനാഥന്റെ അദ്ധ്യക്ഷതയിൽ നടന്നു. ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ് പ്രകാശൻ കളപ്പുരക്കൽ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.അനിയപ്പൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി എ.ജി.സുഭാഷ് സംഘടനാ സന്ദേശം നൽകി. സെക്രട്ടറി ദിലീപ് കുമാർ, മണ്ഡലം സെക്രട്ടറി ടി.ആർ.വിനോദ്,ബി.ഡി. വൈ.എസ് മണ്ഡലം സെക്രട്ടറി ബൈജു വട്ടക്കര,ബി.ഡി.ജെ.എസ് പട്ടണക്കാട് പഞ്ചായത്ത് സെക്രട്ടറി കെ.എൽ. സതീശൻ തുടങ്ങിയവർസംസാരിച്ചു..സന്ധ്യ അജി സ്വാഗതവും, രജി കെ.എം നന്ദിയും പറഞ്ഞു.