അമ്പലപ്പുഴ : അമ്പലപ്പുഴ കെ.കെ.കുഞ്ചു പിള്ള സ്മാര ഹയർ സെക്കന്ററി സ്‌കൂളിലെ എൽ.പി വിഭാഗം സ്കൂൾ കെട്ടിടം ലൈഫ് ചാരിറ്റി മിഷന്റെ നേതൃത്വത്തിൽ ടൈൽ പാകി നവീകരിച്ചതിന്റെ ഉദ്ഘാടനം ലൈഫ് ചാരിറ്റി മിഷൻ ചെയർമാൻ ജെയ്സപ്പൻ മത്തായി നിർവ്വഹിച്ചു. ജോയിന്റ് സെക്രട്ടറി രാജേഷ്.ഡി അധ്യക്ഷനായി. സ്‌കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ സഹായിച്ച പി.മധു ദേവസ്വം പറമ്പിലിനെ പ്രഥമാധ്യാപിക എൽ.അനുപമ ഫലകം നൽകി ആദരിച്ചു. പി.റ്റി .എ പ്രസിഡന്റ് ബിന്ദു ബൈജു ,തുല്യത പഠന മിഷൻ ബ്ലോക്ക് കോർഡിനേറ്റർ എൻ.പ്രകാശ് ബാബു ,അധ്യാപകരായ എസ്.ജ്യോതിശ്രീ ,എസ്.അനിത ,കെ.ജെ.ആന്റണി, എം.ജിനീഷ് ,പ്രവീൺ ,രാജേഷ് കുറുപ്പ് ,അനീഷ് ,ഗോപിദാസ് ,എ.എച്ച്. ജാക്സൺ ,ഡോബിൻ ,മനോഷ് ലാൽ ,സി.പി. പ്രവീൺ കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.