exam-postponed

ചേർത്തല: വിദ്യാർത്ഥികളെ സിവിൽ സർവീസ് പരീക്ഷയ്ക്ക് പ്രാപ്തരാക്കാൻ എസ്.എൻ.ഡി.പി യോഗം മുൻകൈയെടുത്ത്‌ നടത്തുന്ന സിവിൽ സർവീസ് പരിശീലന പദ്ധതിയുടെ രണ്ടാം ഘട്ട എൻട്രൻസ് പരീക്ഷ 24 ന് കൊല്ലം ശ്രീനാരായണ ലീഗൽ സ്റ്റഡീസിൽ രാവിലെ 12 മുതൽ 1.30 വരെ നടക്കും. ആദ്യ ഘട്ടത്തിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് ഈ പരീക്ഷയെഴുതാം. പരീക്ഷയിൽ പങ്കെടുക്കാനെത്തുന്നവർ എസ്.എൻ.ഡി.പി യോഗം യൂണിയനുകളിൽ നിന്നോ ശാഖകളിൽ നിന്നോ കത്ത് കൊണ്ടുവരണം. വിശദവിവരങ്ങൾക്ക് : 94465 26859, 99471 09154.