ആലപ്പുഴ: ഓട്ടോമൊബൈൽ മേഖലയെ അടിമുടി മാറ്റിമറിക്കുന്ന സ്ക്രാപ്പേജ് നയത്തിനെതിരെ ഓൾ കേരള ഓട്ടോ മൊബൈൽ എംപ്ലോയിസ് യൂണിയന്റെ നേതൃത്വത്തിൽ രാജ്ഭവൻ ധർണ നടത്തും. വിവിധ കേന്ദ്ര ഏജൻസികൾ ദീർഘകാല പരീക്ഷണങ്ങൾ നടത്തിയതിന് ശേഷം നിർമ്മിച്ച് നിരത്തിലിറക്കിയ വാഹനങ്ങൾ ഓട്ടോമാറ്റിക് ടെസ്റ്റിംഗ് സെന്ററിൽ ടെസ്റ്റ് നടത്തുമ്പോൾ പരാജയപ്പെട്ടാൽ പൊളിക്കണം എന്ന സ്ക്രാപ്പ് നയം അപ്രായോഗികമാണ്. പഴയ വാഹങ്ങളിൽ ഭാരത് സ്റ്റേജ് 6 നിലവാരത്തിലുള്ള എൻജിൻ, സി.എൻ.ജി, വൈദ്യുതീകരണം എന്നിവ കൺവർട്ട് ചെയ്യാനുള്ള നിയമം നടപ്പിലാക്കുക, പമ്പുകളും വൈദ്യുത വാഹനങ്ങളുടെ റീചാർജ്ജിംഗ് കേന്ദ്രങ്ങളുടെയും എണ്ണം വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നവംബർ 5ന് രാജ്ഭവന് മുന്നിൽ ധർണ നടത്തുമെന്ന് ഓൾ കേരള ഓട്ടോ മൊബൈൽ എംപ്ലോയിസ് യൂണിയൻ ജനറൽ സെക്രട്ടറി പാളയം ബാബു വാർത്താസമ്മേളനത്തിൽ അറിയിച്ചു.