കായംകുളം :കായംകുളം ഗവ.വനിതാ പോളിടെക്നിക് കോളേജിലെ ഡിപ്ലോമ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനായി ഉള്ള രണ്ടാം സ്പോട്ട് അഡ്മിഷൻ 25 ന് കോളേജിൽ നടക്കും . ഒഴിവ് സംബന്ധിച്ച വിവരങ്ങൾ www.polyadmission.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. സ്ട്രീം 2 - കൊമേഴ്സ്യൽ പ്രാക്ടീസ് ബ്രാഞ്ചിൽ പ്രവേശനം ആഗ്രഹിക്കുന്നവർ രാവിലെ 9 നും 10 നുമിടയിലും സ്ട്രീം ഒന്നി​ൽ കമ്പ്യൂട്ടർ, ഇലക്ട്രോണിക്സ് എന്നീ ബ്രാഞ്ചുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ രാവിലെ 10 നും 11 നുമി​ടയിലും ഹാജരാകണം.