അമ്പലപ്പുഴ: മിൽമ റിച്ച് പാൽ മിൽമ പുന്നപ്ര സെൻട്രൽ പ്രോഡക്ട്സ് ഡയറിയിൽ നിന്ന് ഇന്നു മുതൽ വിപണിയിലെത്തും.4.5 ശതമാനം കൊഴുപ്പും 8.5 ശതമാനം കൊഴുപ്പിതര ഘടകങ്ങളുമടങ്ങിയ മിൽമ റിച്ച് പാൽ 500 മില്ലി ഗ്രാം അളവിൽ പച്ച നിറത്തിലുള്ള കവറിലാകും ലഭിക്കുക. ഇതുപയോഗിച്ച് കൂടുതൽ ചായയും കാപ്പിയും ഉണ്ടാക്കാമെന്നാണ് മിൽമയുടെ അവകാശവാദം.പായസവും മധുര പലഹാരങ്ങളും ഉണ്ടാക്കുന്നതിന് ഉത്തമമായ മിൽമ റിച്ച് പാൽ കുട്ടികൾക്ക് പോഷക സമൃദ്ധമായ പാലെന്ന നിലയിലും ഉപയോഗപ്പെടുത്താം.പാലിനൊപ്പം വ്യത്യസ്ത ആവശ്യങ്ങൾക്കുള്ള രണ്ട് തരം മിൽമാ തൈരും ഇപ്പോൾ ലഭ്യമാണ്. അംഗീകൃത മിൽമാ ഏജൻസികളിൽ നിന്ന് പാൽ വാങ്ങാൻ ഉപഭോക്താക്കൾ ശ്രദ്ധിക്കണമെന്ന് ന്നപ്ര സെൻട്രൽ പ്രോഡക്ട്സ് ഡയറി മാനേജർ അറിയിച്ചു.