ചാരുംമൂട് : താമരക്കുളം മേക്കുംമുറി 38-ാം നമ്പർ ദേവി വിലാസം എൻ.എസ്.എസ് കരയോഗത്തിൽ വിദ്യാഭ്യാസ അവാർഡ്ദാനവും അനുമോദന സമ്മേളനവും പന്തളം യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകളും നിർദ്ധന കുടുംബങ്ങൾക്കുള്ള ചികിത്സാ സഹായവും അദ്ദേഹം വിതരണം ചെയ്യും. കരയോഗം പ്രസിഡന്റ് എസ്.പ്രസന്നൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ആർ.ഗോപാലകൃഷ്ണപിള്ള മുഖ്യപ്രഭാഷണം നടത്തി.
കരയോഗം സെക്രട്ടറി സോമരാജൻ, ട്രഷറർ വേലായുധൻ നായർ , വൈഡ് പ്രസിഡന്റ് സുകുമാരപിള്ള, വേണുഗോപാൽ, രമാദേവി, റ്റി.ആർ. ബിന്ദു,സന്തോഷ്, വനിതാ സമാജം പ്രസിസന്റ് ശ്രീജ.ആർ.നായർ സെക്രട്ടറി ഉഷാ വേണുഗോപാൽ എന്നിവർ സംസാരിച്ചു.