ph
കാക്കനാട് - കാങ്കാലിൽ റോഡിൽ താച്ചയിൽ ഭാഗത്തുള്ള വെള്ളക്കെട്ട് ഒഴിവാക്കി ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി കായംകുളം തെക്കൻ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പരിപാടി സംസ്ഥാനകൗൺസിൽ അംഗം മഠത്തിൽ ബിജു ഉദ്ഘാടനം ചെയ്യുന്നു

കായംകുളം: കാക്കനാട് - കാങ്കാലിൽ റോഡിൽ താച്ചയിൽ ഭാഗത്തുള്ള വെള്ളക്കെട്ട് ഒഴിവാക്കി ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി കായംകുളം തെക്കൻ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ

കുളവും തോടുമായി മാറിയ റോഡിൽ വലവീശിയും ചൂണ്ടയിട്ടും താറാവിനെ ഇറക്കിയും പ്രതിഷേധിച്ചു.

ബി.ജെ.പി. സംസ്ഥാനകൗൺസിൽ അംഗം മഠത്തിൽ ബിജു ഉദ്ഘാടനം ചെയ്തു. തെക്കൻ മേഖലാ പ്രസിഡന്റ് ദേവരാജൻ അദ്ധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി ആർ. രാധേഷ് , എസ്. സദാശിവൻ, സുരേഷ് ആക്കനാടൻ, യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ഹരിഗോവിന്ദ്, മണ്ഡലം ജന. സെക്രട്ടറി കണ്ണൻ ചെട്ടികുളങ്ങര, 16-ാം വാർഡ് കൗൺസിലർ ലേഖാമുരളീധരൻ, രാജിനി തുടങ്ങിയവർ സംസാരിച്ചു.