photo

ചേർത്തല: ചേർത്തല തെക്ക് സഹകരണ ബാങ്കിലെ നിലവിലെ ഭരണസമിതിയുടെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് 2018-2020 സാമ്പത്തിക വർഷങ്ങളിലെ ലാഭ വിഹിത വിതരണോദ്ഘാടനം ജില്ലാ ജോയിന്റ് രജിസ്ട്രാർ എസ്.ജോസി നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ജി. ദുർഗാദാസ് ഇലഞ്ഞിയിൽ അദ്ധ്യക്ഷത വഹിച്ചു. ബി.സലിം, വി.പി. സന്തോഷ്, കെ.പി. മോഹനൻ,എം.ഷാജി, പി.ഫൽഗുണൻ,കെ.എസ്. ശരത്, രജനി ദാസപ്പൻ,അംബിക അശോകൻ, സി.കെ. സരസമ്മ എന്നിവർ പങ്കെടുത്തു. ഭരണസമിതി അംഗം കെ.രമേശൻ സ്വാഗതവും സെക്രട്ടറി ഡി. ബാബു നന്ദിയും പറഞ്ഞു. പ്രവൃത്തി ദിവസങ്ങളിൽ ബാങ്ക് ഹെഡ് ഓഫീസിൽ നിന്ന് നേരിട്ടെത്തി വാങ്ങാവുന്നതാണെന്ന് പ്രസിഡന്റ് അറിയിച്ചു.