ആലപ്പുഴ: സ്ക്കൂൾ തുറക്കുന്നതിന്റെ പശ്ചാത്തലത്തിൽ ആലപ്പുഴ നഗരസഭയുടെ നേതൃത്വത്തിൽ നടക്കുന്ന ശിൽപ്പശാലയിൽ രക്ഷാകർതൃ പ്രതിനിധികൾക്ക് നാളെ വൈകിട്ട് 3 ന് നഗരസഭ കൗൺസിൽ ഹാളിൽ പരിശീലനം നൽകും. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മുൻ സൂപ്രണ്ട് ഡോ.ആർ.വി രാംലാൽ ശിൽപ്പശാല നയിക്കും. സൈബറിടങ്ങളിലെ ചതിക്കുഴികൾ എന്ന വിഷയത്തിൽ ആലപ്പുഴ സൈബർ പൊലീസ് എസ്.എച്ച്.ഒ എം.കെ .രാജേഷ് ക്ലാസെടുക്കും. നഗരത്തിലെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് വിഭാഗങ്ങളിലെ 60 സ്ക്കൂളുകളിലെ രക്ഷാകർതൃ പ്രതിനിധികൾ പങ്കെടുക്കുമെന്ന് നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ്, വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ആർ.വിനീത എന്നിവർ അറിയിച്ചു.