തുറവൂർ: പട്ടണക്കാട് മിൽമ കാലിത്തീറ്റ ഫാക്ടറിയിലെ ഐ.എൻ.ടി.യു.സി യൂണിയനിലെ കയറ്റിറക്ക് തൊഴിലാളികൾ സി.ഐ.ടി.യു വിൽ ചേർന്നു. യൂണിറ്റ് കൺവീനർ ബി.എ. രാജേഷ്,കമ്മിറ്റി അംഗം പി. കെ. രഞ്ജിത്ത് എന്നിവരാണ് ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയനി ൽ (സി.ഐ.ടി.യു )ചേർന്നത്. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി സി.ബി. ചന്ദ്രബാബു സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ടി.വി.ദേവദാസ് അദ്ധ്യക്ഷനായി. പി.ഡി. രമേശൻ, വി.പി .രാജേഷ് എന്നിവർ സംസാരിച്ചു.