hej
മടവീഴ്ചയുണ്ടായ ചെറുതന തേവേരി തണ്ടപ്ര പടശേഖരം രമേശ്‌ ചെന്നിത്തല സന്ദർശിക്കുന്നു.

ഹരിപ്പാട്: നിയോജകമണ്ഡലത്തിലെ കൃഷി നാശം സംഭവിച്ച കർഷകർ അടിയന്തര ധനസഹായം അനുവദിക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ചെറുതന തേവേരി തണ്ടപ്ര പാടശേഖരത്ത് 400 ഏക്കർ കൃഷിയാണ് കഴിഞ്ഞ ദിവസം ഉണ്ടായ മടവീഴ്ച മൂലം നശിച്ചത്. കൊയ്യാൻ പാകമായ 400 ഏക്കറിലെ നെൽകൃഷി പൂർണമായും നശിച്ചു. മറ്റു കാർഷിക വിളകൾക്കും വൻ നാശനഷ്ടമാണുണ്ടായത്. കർഷകരുടെ അദ്ധ്വാനത്തിന്റെയും സ്വപ്നത്തിന്റെയും തീരാ നഷ്ടത്തിന് എത്രയും പെട്ടെന്നു പരിഹാരം കാണണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ജില്ലാ കളക്ടറെ ഫോണിൽ വിളിച്ച് സ്ഥിതി വിവരങ്ങൾ അറിയിക്കുകയും വിഷയത്തിൽ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് നിർദേശിക്കുകയും ചെയ്തു. വെളളപ്പൊക്ക ബാധിതമേഖലയായ പളളിപ്പാട് ചെറുതന ചേപ്പാട് കരുവാറ്റ എന്നീ പ്രദേശങ്ങളിലെ ദുരിതാശ്വാസക്യാമ്പുകൾ സന്ദർശിച്ച അദ്ദേഹം വീടുകളും ജീവനോപാധികളും നഷ്ടപ്പെട്ടവർക്ക് അടിയന്തരമായി സഹായങ്ങൾ നൽകണമെന്നും വെളളപ്പൊക്കത്തിൽ തകർന്ന റോഡുകൾക്ക് സർക്കാർ ഫണ്ട് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.