കുട്ടനാട് : ഓട്ടോറിക്ഷാതൊഴിലാളിയായ രാമങ്കരി പഞ്ചായത്ത് പത്താംവാർഡ് ചിറ്റേടം വീട്ടിൽ ലൈജുവിന്റെ വീട് വെള്ളപ്പൊക്കത്തെത്തുടർന്ന് തകർന്നു വീണു. അപകടസമയത്ത് ആരും വീട്ടിലില്ലാതിരുന്നതിനാൽ ദുരന്തമൊഴിവായി. വീടിന്റെ ഒരു വശത്തെ ഭിത്തി ഒഴിച്ച് ബാക്കിഭാഗം മുഴുവൻ ഒന്നോടെ നിലംപതിച്ചു. വെളിയനാട് ബ്ലോക്ക് പഞ്ചായത്തംഗം പ്രമോദ് ചന്ദ്രൻ സ്ഥലം സന്ദർശിക്കുകയും സംഭവം കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു. രാമങ്കരി പഞ്ചായത്തിൽ വെള്ളപ്പൊക്ക കെടുതി ഏറ്റവും രൂക്ഷമായ പ്രദേശങ്ങളിലൊന്നാണിവിടം