അമ്പലപ്പുഴ: കഞ്ചാവുമായി മൂന്നു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.ആലപ്പുഴ പഴവീട് സ്വദേശിയും വാടയ്ക്കൽ വലിയ പുരക്കൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നതുമായ ജോപ്പി വർഗീസ് (31), പഴവീട് ചാരുപറമ്പിൽ വിഷ്ണു (30), വാടയ്ക്കൽ നാറാണത്ത് വെളി ഗൗതം (22) എന്നിവരെയാണ് പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജോപ്പി വർഗീസിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 100 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഇയാളെ ചോദ്യം ചെയ്തതിനെത്തുടർന്നാണ് മറ്റ് പ്രതികളെയും പിടികൂടിയത്. മറ്റൊരു കേസിൽ പിടിയിലായ ബൈക്ക് മോഷ്ടാക്കളുടെ സഹായത്തോടെ മോഷ്ടിച്ച ബൈക്കുകളിലാണ് ഇവർ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.