silpasala
തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ജനപ്രതിനിധികൾക്കായി ന‌ടത്തിയ ഏകദിന ശില്പശാല പ്രസിഡന്റ് പി.എം. പ്രമോദ് ഉദ്ഘാടനം ചെയ്യുന്നു

പൂച്ചാക്കൽ : തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ 'തൊഴിലുറപ്പും വികസന സാധ്യതകളും" എന്ന വിഷയത്തിൽ ജനപ്രതിനിധികൾക്കായി ഏകദിന ശിൽപ്പശാല നടത്തി. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.പ്രമോദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സ്മിതാ ദേവാനന്ദ് അദ്ധ്യക്ഷയായി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.എസ് സുധീഷ് ,ധന്യ സന്തോഷ്, അഡ്വ വി.വി.ആശ ,ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസർ സിസിലി, ജോയിന്റ് ബി.ഡി.ഒ ഷക്കീല, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബി.ഡി.ഒ മഹേഷ് തുടങ്ങിയവർ സംസാരിച്ചു.