മാവേലിക്കര : മാനവ സഹോദര്യത്തിന്റെ സന്ദേശം പകർന്ന് നബിദിനാഘോഷങ്ങളുടെ ഭാഗമായി വെട്ടിയാർ നാലുമുക്ക് സൗഹൃദ വേദിയുടെ നേതൃത്വത്തിൽ അന്നദാനവും മാനവി​ക സംഗമവും സംഘടിപ്പിച്ചു. കേരള മുസ്‌ലിം യുവജന ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് മാങ്കാംകുഴി മാനവി​ക സംഗമം ഉദ്ഘാടനം ചെയ്തു. സൗഹൃദ വേദി പ്രസിഡന്റ്‌ ഷൗക്കത്തലി അധ്യക്ഷനായി. തഴക്കര ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സജി.എസ് പുത്തൻ വിള, രമ്യ സുനിൽ, സൗഹൃദ വേദി സെക്രട്ടറി രമേശൻ ചിറയിൽ, അജി വെട്ടിയാർ, നാസർ അസീസ് എന്നിവർ സംസാരിച്ചു.