ചേർത്തല: ജില്ലയിൽ എ.ഐ.വൈ.എഫിന്റെ നേതൃത്വത്തിൽ നടത്തുന്ന അദ്ധ്യയന പൂർവ ശുചീകരണത്തിന്റെ ഭാഗമായി ചെറുവാരണം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുവാരണം ശ്രീനാരായണ വിലാസം ഗവ.എൽ.പി സ്‌കൂളും പരിസരവും വൃത്തിയാക്കി. ജില്ലാ പ്രസിഡന്റ് ബൈരഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. മേഖല ഭാരവാഹികളായ എസ്.സംഗീത്,വി.ശൈലേഷ് ,സി.പി.ഐ എൽ.സി സെക്രട്ടറി എസ്.സനിൽ, എസ്.നന്ദു,ബി.സുജിത്,ഗോവിന്ദ് ,സാംജി എന്നിവർ നേതൃത്വം നൽകി.