മാവേലിക്കര : റോട്ടറി ക്ലബ് ഒഫ് കറ്റാനം ഉദ്ഘടനം ഇന്ന് വൈകിട്ട് 6ന് ഡിസ്ട്രിക്ട് ഗവർണർ കെ.ശ്രീനിവാസൻ നിർവഹിക്കും. രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ ശേഷം ഇതിനോടകം നിരവധി പദ്ധതികൾ നടപ്പാക്കികഴിഞ്ഞതായി സെക്രട്ടറി പി.എസ്.മാത്യു അറിയിച്ചു. കൊവിഡ് മഹാമാരി കാലത്ത് ഭരണിക്കാവ് ഗ്രാമ പഞ്ചായത്തിന് 20 ഓക്സിമീറ്റർ നൽകി. സർക്കാരിന്റെ വിദ്യാകിരണം പദ്ധതിയിൽ ഉൾപ്പെടുത്തി കറ്റാനം പോപ്പ് പയസ്സ് സ്‌കൂളിന് ലാപ്‌ടോപ് നൽകി. വിവിധ ആരോഗ്യ സഹായ പദ്ധതികളും മയക്കുമരുന്നിന് എതിരെ ആന്റി ഡ്രഗ് കാമ്പയിനും പോസ്റ്റർ മത്സരവും സ്ത്രീ ശാക്തീകരണം എന്ന വിഷയത്തിൽ സ്‌കൂൾ തല ഉപന്യാസ മത്സരവും നടത്തി. റോഡ് സുരക്ഷ മുൻനിർത്തി വിപുലമായ പദ്ധതികൾ ലക്ഷ്യമിടുന്നതായും ഭാരവാഹികൾ അറിയിച്ചു.