ചേർത്തല : സ്വാതന്ത്റ്യത്തിന്റെ 75ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തുകളിൽ വിവിധ മത്സരങ്ങൾ നടത്തും. ചേർത്തലതെക്ക് പഞ്ചായത്തിൽ 75 ആഴ്ചകൾ നീളുന്ന സ്വാതന്ത്റ്യദിനാഘോഷങ്ങൾക്ക് തുടക്കമിട്ട് സ്വാതന്ത്റ്യസമര പോരാട്ടങ്ങൾ എന്ന വിഷയത്തിൽ 25ന് ഉച്ചയ്ക്ക് രണ്ടിന് ക്വിസ് മത്സരം നടത്തും.ഫോൺ: 0478 2822650.വയലാർ പഞ്ചായത്തിൽ ഇതേ വിഷയത്തിൽ 25ന് ക്വിസ് മത്സരം നടത്തും.18വയസിന് താഴെയുള്ളവർക്കും മുകളിലുള്ളവർക്കും പ്രത്യേകമായാണ് മത്സരം.താത്പര്യമുള്ളവർ 24ന് മുമ്പായി പേര് രജിസ്​റ്റർ ചെയ്യണം: ഫോൺ: 0478 2592601.
കടക്കരപ്പള്ളിയിൽ പ്രസംഗം,ചിത്രരചന,ക്വിസ്,മത്സരങ്ങൾ എന്നിവ നടത്തും.പങ്കെടുക്കുന്നവർ 23ന് മുമ്പായി പേര് രജിസ്​റ്റർ ചെയ്യണമെന്ന് പ്രസിഡന്റ് ജയിംസ് ചിങ്കുതറ അറിയിച്ചു.