ചാരുംമൂട്: കെ. എസ്.ഇ . ബി അധികൃതരുടെ അനാസ്ഥ മൂലം കഴിഞ്ഞ നാലു ദിവസമായി വൈദ്യുതി മുടങ്ങി കിടക്കുന്ന നുറനാട് ആറ്റുവാ ഭാഗത്തേക്ക് അടിയന്തിരമായി വൈദ്യുതി നൽകണമെന്ന് ആവശ്യപ്പെട്ട് ബി.ജെപി നേതൃത്വത്തിൽ പന്തളം കെ. എസ്.ഇ. ബി സെക്ഷൻ ഓഫീസ് ഉപരോധിച്ചു. ബിജെപി മാവേലിക്കര നിയോജകമണ്ഡലം പ്രസിഡന്റും നൂറനാട് ഗ്രാമ പഞ്ചായത്തംഗവുമായ അഡ്വ. കെ. കെ. അനൂപ്, ജനറൽ സെക്രട്ടറി ഹരീഷ് കാട്ടൂർ, വൈസ് പ്രസിഡന്റ് ബിനു ചങ്കുരേത്ത്, കർഷക മോർച്ച ജില്ലാ ട്രഷറർ ഗോപാലകൃഷ്ണക്കുറുപ്പ്, ബി.ജെ.പി താമരക്കുളം പടിഞ്ഞാറ് ഏരിയ പ്രസിഡന്റ് സന്തോഷ് ചത്തിയറ, സംഘപരിവാർ സംഘടനകളുടെ കാര്യ കർത്താക്കളായ അനന്തു നാരായണൻ, ഹരികൃഷ്ണൻ, സന്തോഷ്, രതീഷ് എന്നിവർ ഉപരോധസമരത്തിന് നേതൃത്വം നൽകി.