s

അമ്പലപ്പുഴ:ലോക പക്ഷാഘാത ദിനത്തോടനുബന്ധിച്ച് ആലപ്പുഴ ഗവ.ടി.ഡി.മെഡിക്കൽ കോളേജ് ന്യൂറോളജി വകുപ്പിന്റെ നേതൃത്വത്തിലുള്ള ബോധവൽക്കരണ സെമിനാർ 28 ന് രാവിലെ 10.30 ന് മെഡിസിൻ ഹാളിൽ എ.എം.ആരിഫ് എം പി ഉദ്ഘാടനം ചെയ്യും. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.കെ.ശശികല അദ്ധ്യക്ഷത വഹിക്കും സുപ്രണ്ട് ഡോ.സജീവ് ജോർജ്, ന്യൂറോ മെഡിസിൻ തലവൻ ഡോ.സി.വി.ഷാജി, മെഡിസിൻ വിഭാഗം മേധാവി ഡോ.ബി.പദ്മകുമാർ, നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ജൂലി ജോസഫ്, സൂപ്രണ്ട് രേവതി എന്നിവർ പ്രസംഗിക്കും. ന്യൂറോളജി വിദഗ്ദ്ധരായ ഡോ.അനിൽകുമാർ ശിവൻ, ഡോ.എസ്.ആർ.പ്രശാന്ത് ,ഡോ. ഖിൽ ഗ്ളാഡ്സൺ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ളാസുകൾ നയിക്കും.