ambala

അമ്പലപ്പുഴ: സ്കൂൾ തുറക്കുന്നതിന് മുന്നോടിയായുള്ള ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പുന്നപ്ര തെക്ക് പഞ്ചായത്തിലെ ഗവ. ജെ.ബി സ്കൂളിൽ ആരംഭിച്ച ശുചീകരണം എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബാ രാകേഷ്, പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ്, ജില്ലാ പഞ്ചായത്ത് അംഗം ഗീതാ ബാബു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം. ഷീജ, സതി രമേശ്, പഞ്ചായത്ത് അംഗങ്ങൾ, സ്കൂൾ പി.ടി.എ, തൊഴിലുറപ്പ് തൊഴിലാളികൾ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. ജഗദീശൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സന്നദ്ധ സംഘടനാ പ്രതിനിധികൾ, ആരോഗ്യ വകുപ്പ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.