ambala

ആലപ്പുഴ: കെ.എസ്.ആർ.ടി.സി പെൻഷൻകാരെ സർക്കാർ അവഗണിക്കുകയാണെന്ന് കെ.എസ്.ആർ.ടി.സി പെൻഷണേഴ്സ് ഓർഗനൈസേഷൻ ആലപ്പുഴ യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടൻ പറഞ്ഞു. 2022 ജൂൺ വരെ മുടങ്ങാതെ പെൻഷൻ വിതരണം ചെയ്യുമെന്നുള്ള കരാറിന് വിരുദ്ധമാണ് സർക്കാർ നടപടി. 11 വർഷം മുമ്പ് തീരുമാനിച്ച പെൻഷനാണ് ഇന്നും നിലനിൽക്കുന്നതെന്നും ബേബി പാറക്കാടൻ പറഞ്ഞു. പെൻഷൻ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള സമരത്തിന്റെ ഭാഗമായി ആലപ്പുഴ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് നടന്ന പ്രകടനവും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈസ് പ്രസിഡന്റ് എ.ബഷീർകുട്ടി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.രാധാകൃഷ്ണൻ ,കേന്ദ്ര കമ്മിറ്റി അംഗം ജി.തങ്കമണി , കെ.റ്റി.മാത്യു ,കെ.ബി.അപ്പുക്കുട്ടൻ, വി.വി.ഓംപ്രകാശ്, അബ്ദുൾ ഹക്കിം, എം.പുഷ്പാംഗദൻ, പി.കെ.നാണപ്പൻ, എം.ജെ.സ്റ്റീഫൻ എന്നിവർ പങ്കെടുത്തു.