s
എച്ച്. സലാം

അമ്പലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിൽ എച്ച്. സലാം എം.എൽ.എ നടപ്പാക്കുന്ന പരാതി പരിഹാര പരിപാടിയായ "ജനസഭ"ക്ക് ഇന്ന് തുടക്കമാകും. മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങൾ, പൊതുസ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് ജനങ്ങളുടെ പ്രശ്നങ്ങൾ എം. എൽ .എ നേരിട്ട് കേട്ട് അവയ്ക്ക് പരിഹാരം കാണും. "ജനസഭ" വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്ന് രാവിലെ 9.30 ന് ആരംഭിച്ച് ഉച്ചയ്ക്ക് 12 ന് സമാപിക്കും. മണ്ഡലത്തിൽ ഉൾപ്പെടുന്ന നഗരസഭയിലെ 27 വാർഡുകൾ, 5 പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ രണ്ടുമാസത്തിലൊരിക്കൽ എന്ന ക്രമത്തിൽ എം.എൽ.എ നേരിട്ടെത്തി ജനങ്ങളുടെ പരാതികളും വികസന നിർദ്ദേശങ്ങളും സ്വീകരിക്കും.