ആലപ്പുഴ: വെള്ളപ്പൊക്കദുരിതത്തെ തുടർന്ന് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടിയത് 13040 പേർ. ഇതിൽ 1945 പേർ കുട്ടികളാണ്. ജില്ലയിൽ ദിനം പ്രതി ക്യാമ്പുകളുടെ എണ്ണം കൂടുകയാണ്. 131 കേന്ദ്രങ്ങളിലായാണ് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. ചെങ്ങന്നൂരിലാണ് കൂടുതൽ ക്യാമ്പുകൾ. കുറവ് ചേർത്തലയിലും.
ജില്ലയിൽ കനത്ത മഴ തുടരുമെന്നുള്ള മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ ചെങ്ങന്നൂരിലെ ദുരന്തനിവാരണ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. ദുരിതാശ്വാസ ക്യാമ്പുകളിലെ ക്രമീകരണങ്ങൾ മന്ത്രി നേരിട്ടെത്തി പരിശോധിച്ചു. മഴ തുടരുമെന്ന മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ ക്യാമ്പുകളിൽ നിന്ന് ആളുകളെ ഉടൻ വീടുകളിലേക്ക് തിരിച്ചയയ്‌ക്കേണ്ടതില്ലെന്ന് മന്ത്രി നിർദേശിച്ചു.
ജില്ലയിൽ
ദുരിതാശ്വാസ ക്യാമ്പുകൾ...... 131
കുടുംബങ്ങൾ............................ 4005
ആകെ................................. 130,40 പേർ
ക്യാമ്പുകളുടെ എണ്ണം
ചെങ്ങന്നൂർ......................................69
മാവേലിക്കര......................................27
ചേർത്തല .........................................1
കുട്ടനാട്..............................................15
കാർത്തികപ്പള്ളി....................................19