s

മുതുകുളം: സിവിൽ സർവീസ് പരീക്ഷയിൽ 145ാം റാങ്ക് നേടിയ അനന്ത് ചന്ദ്രശേഖറിനെ പുതിയവിള കൽപ്പകശേരിൽ ഗുരുക്കളച്ഛൻ ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. ട്രസ്റ്റ് പ്രസിഡന്റ് കെ. ജയചന്ദ്രൻ പിള്ള മെമന്റോ നൽകി. സെക്രട്ടറി എസ്. അയ്യപ്പൻപിള്ള, അഡ്വ.എൻ. രാജഗോപാൽ, എൻ. ശ്രീധരൻ പിള്ള, വിജയൻ നായർ, ആർ. ഭാർഗവൻ പിള്ള, ബിജു പൊയ്യക്കര, ബിജു മണ്ടത്തേരിൽ, ജി. ജനാർദ്ദനൻ പിള്ള എന്നിവർ പങ്കെടുത്തു.