ആലപ്പുഴ: മുതുകുളം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ ലേബർ ബഡ്ജറ്റ് രൂപീകരണം സംബന്ധിച്ച് ജനപ്രതിനിധികൾക്കായി പരിശീലനം സംഘടിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജി. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി. കില ഫാക്കൽറ്റി അംഗം സൈരന്ധ്രി ക്ലാസെടുത്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.വി. ജ്യോതി പ്രഭ, എം.കെ. വേണുകുമാർ, ചിങ്ങോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. സജിനി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മണി വിശ്വനാഥ്, ശ്രീജി പ്രകാശ്, യു. അനുഷ്യ, എം. ശിവപ്രസാദ്, സുനിൽ കൊപ്പാറേത്ത്, ഓച്ചിറ ചന്ദ്രൻ, എസ്. അജിത, ഡോ. പി.വി. സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്. ലിജുമോൻ തുടങ്ങിയവർ പങ്കെടുത്തു.